Monday, 28 November 2011

യഹിയ
   ജബാറ് മാഷ് നബിയെ ഇകഴ്ത്തുന്നു എന്നും ,ജബ്ബാറ് മാഷിനെ മറ്റുള്ളവര്‍ സംരക്ഷിക്കുന്നു എന്നും താങ്കള്‍ പരാതിപ്പെടുന്നു
   ജബ്ബാറ് മാഷ് എവിടെയാണ്‍ നബിയെ ഇകഴ്ത്തിയത് ? നബിയുടെ ജീവചരിത്രത്തില്‍ നിന്ന് ചിലഭാഗങ്ങള്‍ എടുത്ത് പറഞ്ഞു എന്നല്ലേയുള്ളൂ ? അന്ത്യ പ്രവാചകനാണെന്നും ലോകത്തിന്‍ മാത്രകയാണെന്നും ,ഈ മഹാപ്രപഞ്ചം സ്ര്ഷ്ടിച്ച ദൈവത്തില്‍ നിന്ന് സന്ദേശങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നയാളാണ്‍ എന്നും അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് ഉണ്ടാകാന്‍ ഇടയില്ലാത്ത പ്രവ്ര്ത്തികള്‍ ,അദ്ദേഹത്തില്‍ നിന്ന് ഉണ്ടായത്  ചൂണ്ടിക്കാണിക്കുകയും ; അത് കൊണ്ട് അദ്ദേഹം പ്രവാചകനാകാന്‍ സാധ്യതയില്ലെന്ന് സമറ്ഥിക്കുകയും ആണ്‍ ജബ്ബാറ് മാഷ് ചെയ്തത്
   ജബ്ബാറ് മാഷിന്റെ വാദഗതികളോട് താങ്കള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ ;അക്കാര്യം ആശയപരമായി അവതരിപ്പിക്കാന്‍ശ്രമിക്കുകയാണല്ലോ വേണ്ടത് ? അല്ലാതെ നബിയെ പരിഹസിക്കുന്നു എന്നും മറ്റും പറയുന്നത് കൊണ്ട് എന്ത് ഗുണം ?
   നബിയെ നബിയായി അംഗീകരിക്കാത്തവറ്ക്ക് അദ്ദേഹം ആറാം നൂറ്റാണ്ടില്‍ ജീവിച്ച്മരിച്ച ഒരു സാധാരണ മനുഷ്യനാണ്‍ ,അദ്ദേഹം പ്രവചകനാണെന്ന് ബോധ്യം വന്നാല്‍ ; ജബ്ബാറ് മാഷും മുഹമ്മദ് എന്ന് എഴുതിയതിന്‍ ശേഷം ബ്രാക്കറ്റില്‍ (സ) എന്ന് കൂട്ടിച്ചേറ്ക്കും ; അത് വരെ അതിന്‍ നിറ്ബന്ധിക്കാമോ ?
   ആ കാലഘട്ടത്തില്‍ ജീവിച്ച ഏതൊരാള്‍ക്കും ഉണ്ടാകാന്‍ ഇടയുള്ള ചാപല്യം അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട് ,ഇന്നത്തെ സാഹചര്യത്തില്‍ സാമൂഹ്യ-സദാചാരവിരുദ്ധമോ ക്രിമിനല്‍ കുറ്റമോ ആയ പലകാര്യങ്ങളും അന്ന് അനുവദനീയവും സാറ്വ്വത്രികവുമായിരുന്നു ,അത്കൊണ്ട്തന്നെ അന്ന് അദ്ദേഹം അതൊന്നും ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് , ഇന്ന് പറയുന്നത് ശരിയല്ല
   എന്നാല്‍ അദ്ദേഹം മനുഷ്യകുലത്തിന്‍മുഴുവനും വഴികാട്ടാന് വന്ന പ്രവാചകനാണെന്നും ദൈവത്തില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവകാശപ്പെടുമ്പോള്‍ അങ്ങനെയുള്ള ഒരാള്‍ ഈ വക ക്ര-ത്യങ്ങളില്‍ ഏറ്പ്പെടുമോ എന്നും ; പഞ്ചേന്ദ്രിയത്തിനപ്പുറം അറിവുണ്ടെങ്കില്‍ ; അദ്ദേഹം പറഞ്ഞ  പ്രപഞ്ച രഹസ്യങ്ങള്‍ ശരിയാണോ എന്നും  പരിശോധിക്കേണ്ടതല്ലേ ? 
   അന്ധമായി ഒന്നിനേയും അംഗീകരിക്കുകയോ എതിറ്ക്കുകയോ ചെയ്യേണ്ടതില്ല .  ഇന്ന് മനസ്സിലാക്കാനും പഠിക്കാനും എല്ലാസാഹചര്യവും ഉണ്ടല്ലോ ? ജബ്ബാറ് മാഷിന്‍ പറയാനുള്ളത് പറയട്ടെ , മറുവാദം യഹിയയും അവതരിപ്പിക്കുക ,ഈ കാ‍ര്യത്തില്‍ അടിസ്ഥാന ഗ്രന്ഥങ്ങള്‍ ഖുറാനും ഹ്ദീസും ആണ്‍ ,രണ്ടിന്റെയും പരിഭാഷയും ലഭ്യമാണ്‍  ,രണ്ട് പേരും സ്വന്തമായി വ്യാഖ്യാനിക്കേണ്ടതില്ല  

   പരിഹാസവും ഇകഴ്ത്തലും ഒഴിവാക്കാന്‍ ജബ്ബാറ് മാഷ് തയ്യാറാകണം ; ,തങ്ങള്‍ ജീവന്‍ തുല്യം സ്നേഹിക്കുന്നവരെ മറ്റുള്ളവരും അങ്ങനെതന്നെ ചെയ്യണമെന്ന ശാഠ്യത്തില്‍ നിന്ന് യഹിയയും പിന്മാറിയാല്‍ ആരോഗ്യകരമായ ചറ്ച്ചയ്ക്ക് വേദിയാകും ,   രണ്ട് പേറ്ക്കും അവരവരുടെ വാദഗതിയില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍  ഒന്ന് ശ്രമിക്കരുതോ ? ഞങ്ങള്‍ അനേകം നിസ്പക്ഷമതികള്‍ -സത്യാന്വേഷികള്‍ കൂടെയുണ്ട്